X

Kiyam Kiyam kuruvi njan Malayalam

Kiyam Kiyam kuruvi njan Malayalam Nursery Rhymes

Malayalam Lyrics

കിയാ കിയാ കുരുവി ഞാന്‍
കിയാ കിയാ കോ (2)

നെല്ലി മരമേ നെല്ലി മരമേ കുഞ്ഞിക്കുരുവിക്ക്
വര്‍ഷകാലത്ത്‌ കൂടു കൂട്ടാന്‍ ഇടം തരുമോ നീ
ഞാന്‍ തരില്ല ഞാന്‍ തരില്ല കുഞ്ഞിക്കുരുവിക്ക്
വര്‍ഷകാലത്ത്‌ കൂടു കൂട്ടാന്‍ ഇടം തരില്ല ഞാന്‍ (കിയാ കിയാ..)

തേക്ക് മരമേ തേക്ക് മരമേ കുഞ്ഞിക്കുരുവിക്ക്
വര്‍ഷകാലത്ത്‌ കൂടു കൂട്ടാന്‍ ഇടം തരുമോ നീ
ഞാന്‍ തരില്ല ഞാന്‍ തരില്ല കുഞ്ഞിക്കുരുവിക്ക്
വര്‍ഷകാലത്ത്‌ കൂടു കൂട്ടാന്‍ ഇടം തരില്ല ഞാന്‍ (കിയാ കിയാ..)

പ്ലാവ് മരമേ പ്ലാവ് മരമേ കുഞ്ഞിക്കുരുവിക്ക്
വര്‍ഷകാലത്ത്‌ കൂടു കൂട്ടാന്‍ ഇടം തരുമോ നീ
ഞാന്‍ തരില്ല ഞാന്‍ തരില്ല കുഞ്ഞിക്കുരുവിക്ക്
വര്‍ഷകാലത്ത്‌ കൂടു കൂട്ടാന്‍ ഇടം തരില്ല ഞാന്‍ (കിയാ കിയാ..)

വാഴച്ചെടിയേ വാഴച്ചെടിയേ കുഞ്ഞിക്കുരുവിക്ക്
വര്‍ഷകാലത്ത്‌ കൂടു കൂട്ടാന്‍ ഇടം തരുമോ നീ
ഞാന്‍ തരാംല്ലോ ഞാന്‍ തരാംല്ലോ കുഞ്ഞിക്കുരുവിക്ക്
വര്‍ഷകാലത്ത്‌ കൂടു കൂട്ടാന്‍ ഇടം തരാംല്ലോ ഞാന്‍ (കിയാ കിയാ..)

കാറ്റു വന്നു ഇടിയും വെട്ടി മഴയും പെയ്തല്ലോ
അയ്യോ പാവം നെല്ലി മരം മറിഞ്ഞു വീണല്ലോ
കാറ്റടിച്ചു ഇടിയും വെട്ടി മഴയും പെയ്തല്ലോ
അയ്യോ പാവം തേക്ക് മരം മറിഞ്ഞു വീണല്ലോ
കാറ്റടിച്ചു ഇടിയും വെട്ടി മഴയും പെയ്തല്ലോ
അയ്യോ പാവം പ്ലാവ്‌ മരം മറിഞ്ഞു വീണല്ലോ
കാറ്റും പോയി ഇടിയും പോയി മഴയും പോയല്ലോ
സ്നേഹമുള്ള വാഴച്ചെടിയെ ദൈവം കാത്തല്ലോ
സ്നേഹമുള്ള വാഴച്ചെടിയെ ദൈവം കാത്തല്ലോ

Related Post
Disqus Comments Loading...