Ambili Ammava Malayalam Nursery Rhymes Lyrics and Video
Malayalam Lyrics
അമ്പിളിയമ്മാവാ അമ്പിളിയമ്മാവാ മാനത്തൊറ്റക്കിരിപ്പാണോ
താഴോട്ട് വന്നാലോ ഞങ്ങള്‍ കുമ്പിളില്‍ ചോറ് തരാം (2)
കാറ്റൊന്ന് വന്നാലോ അമ്പിളി പാറിപ്പറക്കില്ലേ
വെയിലത്ത് നിന്നാലോ വിണ്ണില്‍ നീറിപ്പുകയില്ലേ (2)
(അമ്പിളിയമ്മാവാ)
ഒറ്റക്കിരിപ്പെങ്കില്‍ പട്ടം കെട്ടി ഞാന്‍ വിട്ടയക്കാം
ഒട്ടും ഭയക്കേണ്ട ഞങ്ങള്‍ നിന്നൊപ്പം കൂട്ടുകൂടാം (2)
(അമ്പിളിയമ്മാവാ)
നല്ല മഴ വന്നാല്‍ നിന്നുടെ മേനി നനയില്ലേ
മിന്നല്‍ കൊണ്ടാലോ നീയും പൊട്ടിത്തകരില്ലേ (2)
(അമ്പിളിയമ്മാവാ)